ഇവിടെ വീടിന്റെ അടുത്ത് ചെറിയ രീതിയിൽ autism ഉള്ള ഒരു പെങ്കൊച്ചു ഉണ്ടായിരുന്നു. അവൾക്ക് ഒരു ജേഷ്ഠൻ കൂടി ഉണ്ട്. ഇവളുടെ കല്യാണം നടക്കുന്നില്ല എന്നുപറഞ്ഞു അപ്പൻ എന്നും വീട്ടിൽ ബഹളം ആയിരുന്നു. ഇവളെ മിക്കപ്പോഴും തല്ലുകയും ചെയ്യും. ഇവൾ കാരണം ജേഷ്ഠന് ആലോചനകൾ വരുന്നില്ല എന്നായിരുന്നു അയാളുടെ ആരോപണം. "നിനക്ക് പോയി ചത്തൂടെ" എന്ന് ഇയാൾ അതിനോട് ചോദിക്കുന്നത് അയൽക്കാർ കേട്ടിട്ട് ഞങ്ങളോട് വന്നു പറഞ്ഞു. അവർക്ക് വ്യക്തമായി കേൾക്കാം. ഞങ്ങളുടെ വീട് കുറച്ചു മാറിയാണ് ഉള്ളത്. ഒടുവിൽ ഇങ്ങേരുടെ മാനസിക പീഡനം സഹിക്കാൻ വയ്യാതെ ആ കൊച്ചു മരുന്ന് overdose കഴിച്ചു മരിച്ചുപോയി. അപ്പോഴാണ് ആ തന്ത എന്ന മലരന് ആശ്വാസമായത്. ആ കൊച്ചു മരിച്ചിട്ടും അയാൾക്ക് ഒരു കുലുക്കവും ഇല്ല. തൊട്ടടുത്ത ദിവസം ഇയാൾ ബന്ധുക്കളുടെ കൂടെ തുണിക്കടയിൽ നിൽക്കുന്നത് അമ്മ കണ്ടു - വിഷമം മാറ്റാൻ പുതിയ ഡ്രസ് എടുക്കാൻ പോയതാണ്!
ഈയിടെ ഒരിടത്ത് ഭർത്താവിന്റെ പീഡനം കാരണം മകൾ മരണപ്പെട്ട പിതാവിനെയും മാതാവിനെയും കാണാൻ വീട്ടിൽ പത്രക്കാർ എത്തി. ആ തന്തയ്ക്ക് ആണേൽ കർഷകശ്രീ അവാർഡ് കിട്ടിയതിന് ആളുകൾ അനുമോദിക്കാൻ എത്തിയത് കാണുമ്പോൾ ഉള്ള സന്തോഷം ആയിരുന്നു മുഖത്ത് - ഫുൾ ചിരിയും കളിയും ഒക്കെ - അന്വേഷിച്ചപ്പോൾ അറിഞ്ഞത് കുറച്ചുനാൾ ആയി മകൾ ഇവരുടെ കൂടെ ആയിരുന്നു - ഇപ്പൊ ബാധ്യത ഒഴിഞ്ഞല്ലോ - അതിന്റെ സന്തോഷം ആണ് കിളവൻ കാണിച്ചത് - വല്ലാത്തൊരു മൈ*ൻ തന്നെ എന്ന് തോന്നിപ്പോയി.

Comments
Post a Comment