Skip to main content


മിക്കവർക്കും അവർ ജീവിച്ചിരുന്ന കാലത്തേക്കാൾ വില ഉണ്ടാവുന്നത് മരിച്ചുകഴിയുമ്പോൾ ആണെന്ന് തോന്നിയിട്ടുണ്ട്. ജീവനോടെ ഉള്ളപ്പോൾ നമ്മൾ എങ്ങനെ ജീവിക്കുന്നു, okay ആണോ എന്ന് തിരക്കാൻ പോലും ആരും കാണില്ല. എന്നാൽ മരിച്ചുകഴിഞ്ഞ ശേഷം പരലോകത്തിരുന്ന് നാട്ടിലെ ന്യൂസ് കാണാൻ പറ്റിയാൽ ഇത്രത്തോളം കരുതലും സ്നേഹവും ആളുകൾക്ക് നമ്മളെപ്പറ്റി ഉണ്ടായിരുന്നോ എന്ന് തോന്നിപ്പോവും! 


കഴിഞ്ഞ ദിവസം വൈകിട്ട് ഒരു സിസിടിവി ദൃശ്യം കണ്ടു. എറ്റുമാനൂരിൽ ഒരു ലേഡി അവരുടെ 10, 11 വയസുള്ള daughters നെ ബലമായി കൂട്ടിക്കൊണ്ടു പോകുവാണ് - suicide ചെയ്യാൻ! കണ്ടിട്ടു ഷോക്ക് ആയി പോയി. രാത്രി മുഴുവൻ ആ ദൃശ്യങ്ങൾ haunt ചെയ്തു. 


സംഭവത്തിനു ശേഷം husband നെ police അറസ്റ്റ് ചെയ്തു. നാട്ടുകാർ ഒക്കെ വൻ ബഹളം ആയിരുന്നു. പക്ഷെ ഇത്രത്തോളം കരുതൽ ഒക്കെ അവരുടെ അവസ്ഥ അറിഞ്ഞിരുന്ന ഒരാളെങ്കിലും അവർ ജീവനോടെ ഉള്ളപ്പോൾ കാണിച്ചിരുന്നു എങ്കിൽ മൂന്ന് പേരും ഇപ്പോൾ ജീവനോടെ ഉണ്ടാകുമായിരുന്നു. മരിച്ച ലേഡിയുടെ വീട്ടുകാരുടെ news bites കണ്ടു. അവർക്ക് വല്യ വിഷമം ഒന്നും ഉള്ളതായി തോന്നിയില്ല. ഒരു പ്രായം കഴിഞ്ഞാൽ മക്കൾ മരിച്ചുപോയാലും ചിലർക്ക് വല്യ കൂസൽ ഒന്നും കാണില്ല എന്ന് തോന്നി. 


പൈസ മാത്രമാണ് പ്രശ്നം എന്ന് തോന്നുന്നില്ല. രണം എന്ന സിനിമയിൽ വിവാഹിതയായ നായികയ്ക്ക് വീട്ടിൽ നിൽക്കാൻ പറ്റാത്ത ഒരു സാഹചര്യം വരുമ്പോൾ well settled ആയ സുഹൃത്തിനോട് സഹായം ചോദിക്കുന്നുണ്ട്. അയാൾ help ചെയ്യാൻ ഒരുക്കം ആയിരുന്നു എങ്കിലും വീട്ടുകാർ അയാളെ തടയുന്നത് കാണാം. ഇവിടെ മരണപ്പെട്ട ലെഡിയെ പോലെ ഒരാൾ സഹായം തേടി പോയാൽ ഇതു തന്നെയാണ് യഥാർത്ഥ ജീവിതത്തിലും സംഭവിക്കുക. 2 പെൺകുട്ടികൾ ഉള്ള, 40 വയസ്സ് ഉള്ള ഒരു ലേഡിയെ സഹായിക്കാൻ മിക്കവരും മടിക്കും. 


എല്ലാം കഴിയുമ്പോൾ ഒന്ന് വിളിച്ചിരുന്നു എങ്കിൽ ഞാൻ സഹായിച്ചേനെ, ഞങ്ങൾ ഒന്നും അറിഞ്ഞിരുന്നില്ല എന്നൊക്കെ പറഞ്ഞ്  പലരും കണ്ണീർ പൊഴിക്കും. പക്ഷെ അന്ന് അവർ സഹായം ചോദിച്ചിരുന്നു എങ്കിലും യഥാർഥ അവസ്ഥ നേരത്തെ പറഞ്ഞത് പോലെ ഒക്കെ ആയിരിക്കും. അല്ലെങ്കിൽ പിന്നെ അത്ര നല്ല ആളുകൾ ഒക്കെ ആവണം.

Comments

Popular posts from this blog

എഐ ആധിപത്യമുള്ള ലോകത്തിന്റെ ഭാവി

  പക്ഷെ ഈ കോർപറേറ്റുകൾ മണ്ടന്മാർ അല്ല. AI ലോകം മുഴുവൻ എത്തുമ്പോഴേക്കും വൻതോതിൽ ഉൽപ്പാദനം കൂടും, വിലയിടിവ് സർവകാല റെക്കോർഡിൽ എത്തും, തൊഴിലില്ലായ്മ കുതിച്ചുയരും, അതേസമയം ആളുകളുടെ നെറ്റ് പർച്ചേസിംഗ് പവർ വളരെ കുറയും, അപ്പൊ ജനങ്ങൾ പ്രതിഷേധിക്കാൻ തുടങ്ങും. ഇവിടെ രണ്ട് വലിയ പ്രശ്നങ്ങൾ ഉണ്ട് - ആളുകളുടെ വാങ്ങൽ ശേഷി കുറഞ്ഞത് കോർപറേറ്റുകൾക്ക് ബാലൻസ് ചെയ്യേണ്ടിവരും, അതേപോലെ തൊഴിൽ നഷ്ടപ്പെട്ട ആളുകൾ വലിയതോതിൽ പ്രതിഷേധിക്കാൻ തുടങ്ങും, അങ്ങനെ വരുമ്പോൾ സർക്കാരുകൾക്ക് വരുമാനം നഷ്ടപ്പെട്ടവർക്ക് പെൻഷൻ നൽകാനായി AI ഭീമന്മാരുടെ മേൽ വലിയ നികുതി ഏർപ്പെടുത്തേടി വരും. ഏതുവിധേനയും ഭീമമായ ഈ നികുതി വരുന്നത് തടയാൻ ഇവർ ശ്രമിക്കും. അതിനായി മൂന്ന് പ്രധാന കാര്യങ്ങൾ ഇവർ ചെയ്യും. മാർക്കറ്റിൽ കൃത്രിമമായി ഇവർ ഡിമാൻഡ് വർധിപ്പിക്കും, അതേപോലെ ചാരിറ്റി, free entertainment എന്നിവയ്ക്ക് വേണ്ടി ഇവർ നല്ല കാശ് മുടക്കും. കോർപറേറ്റുകൾ തമ്മിൽ വലിയ ഒത്തുകളികൾ നടക്കും. ബോട്ടുകൾ ഡിജിറ്റൽ സേവനങ്ങൾ പണം കൊടുത്തുവാങ്ങി consumption കൃത്രിമമായി വർധിപ്പിക്കും. ചിലപ്പോൾ ചുളുവിലയ്ക്ക് കമ്പനികൾ fmcg products വാങ്ങി നശിപ്പിക്കുകയോ പൂഴ്ത്തിവയ്ക...

Time Dilation Malayalam

 ലോകത്തിലെ ഏറ്റവും വലിയ നിഗൂഢതകളിൽ ഒന്ന്, universe ൽ മുഴുവൻ rate of time(∆t) ഒരേപോലെയല്ല എന്നതാണ്. അതായത് ഭൂമിയിൽ 1 മണിക്കൂർ പിന്നിടുമ്പോൾ മറ്റു ചില ഇടങ്ങളിൽ അര മണിക്കൂറോ രണ്ട് മണിക്കൂറോ ഒക്കെ ആവും പിന്നിട്ടിരിക്കുക. നമ്മൾ ഒരു atomic clock അവിടെ കൊണ്ടുപോയി measure ചെയ്താൽ പോലും ഈ വ്യത്യാസം കാണിക്കും.  പ്രധാനമായും 2 കാരണങ്ങൾ കൊണ്ട് ഇങ്ങനെ time slow down or speed up ആവാം.  1. Gravity difference with earth 2. Veclocity of an object Gravity difference ന്റെ ഉദാഹരണം നമ്മൾ Interstellar ൽ കണ്ടതാണ്. Actually അതിനേക്കാൾ exciting ആണ് velocity കാരണം ഉണ്ടാവുന്ന time dilation. ഒരു സിംപിൾ ഉദാഹരണം ഉപയോഗിച്ച് പറയാം.  നമ്മൾ ഒരു കാറിൽ 90 kmph സ്പീഡിൽ പോവുന്നു. അടുത്ത ലെയ്നിലൂടെ മറ്റൊരു കാർ 100kmph സ്പീഡിൽ പോവുന്നു. അപ്പൊ മറ്റേ കാറിന്റെ speed ൽ നിന്ന് നമ്മുടെ സ്പീഡ് കുറച്ചാൽ 10kmph കിട്ടും. അതായത് realtive veloclity = 10kmph എന്ന് കിട്ടും.. ഇനി മറ്റേ കാറിന് പകരം light ആണ് അതിലെ പോവുന്നത് എന്ന് വയ്ക്കുക. അതിന്റെ speed 300k kmps ആണ്. നമ്മൾ 299k kmps ൽ ആണ് പോവുന്നത് എന്നും വയ്ക്കുക. നമ്മുട...

യൂണിവേഴ്‌സ് ഒരു സിമുലേഷൻ ആണോ?

  ഈ ലോകത്തിൽ Vision, Sound, Smell, Taste, Touch - ഒന്നും സത്യത്തിൽ objective തലത്തിൽ exist ചെയ്യുന്നില്ല - നമ്മുടെ Sense Organs and Brain സൃഷ്ടിക്കുന്ന ഒരു illusion മാത്രമാണ് ഇതെല്ലാം.  ഉദാ. നമ്മുടെ കണ്ണിൽ എത്തുന്ന photons ന്റെ wavelength ന് അനുസരിച്ച് പല colours brain simulate ചെയ്യുന്നതാണ് അതേപോലെ Retina -->> Light --> Image Ears --> Vibrations --> Sound Nose --> Chemicals --> Fragrance Tongue --> Chemicals --> Taste Skin --> Pressure + Temperature -->> Sensation അതായത് conscious ആയ ഒരു observer ന്റെ അഭാവത്തിൽ നമ്മൾ ഈ ലോകത്തിൽ കാണുന്നതും കേൾക്കുന്നതും അനുഭവിക്കുന്നതുമായ പല കാര്യങ്ങളും exist ചെയ്യില്ല  തണുപ്പ് & ഇരുട്ട് - ഇങ്ങനെ 2 സംഭവങ്ങൾ exist ചെയ്യുന്നില്ല.  Cold = Less thermal energy Darkness = Absence of photons ഈ universe തന്നെ ഒരു conscious observer ന്റെ absense ൽ exist ചെയ്യുന്നുണ്ടോ എന്നൊരു debate തന്നെ കാലങ്ങളായി ശാസ്ത്രലോകത്തിൽ നടക്കുന്നുണ്ട്.  Observe ചെയ്യാൻ ആരും ഇല്ലെങ്കിലും reality ഇതുപോലെ തന്നെ exist ചെയ്യ...