അഭിനേതാക്കൾ പ്രതിഫലം കുറയ്ക്കണം എന്നുള്ള നിർമാതാക്കളുടെ ആവശ്യം ബലിശമായിട്ടാണ് തോന്നിയത്. ഓരോ നടനും തന്റെ മാർക്കറ്റ് വാല്യുവിന്റെ അടിസ്ഥാനത്തിലാണ് ശമ്പളം വാങ്ങുന്നത്. Big Ms ന് കൊടുക്കുന്ന അത്രയും പ്രതിഫലം ഇവർ ഒരു നവാഗത നടന് കൊടുക്കുമോ? അല്ലെങ്കിൽ സിനിമ കൂടുതൽ ലാഭം ഉണ്ടാക്കിയാൽ അതിന്റെ ഒരു വിഹിതം ശമ്പളത്തിന്റെ മേൽ നായകനടന് കൊടുക്കുമോ? എക്സ്പീരിയൻസ് ഉള്ള നടിമാർക്ക് കൂടുതൽ ശമ്പളം കൊടുക്കാൻ നിർമാതാക്കൾക്ക് താൽപര്യമില്ല. അതുകൊണ്ടാണ് ഓരോ സിനിമയിലും പുതിയ നായികമാരെ കൊണ്ടുവരുന്നത് എന്ന് ഈയിടെ ഒരു നടി പറയുന്നത് കേട്ടു.
എന്തുകൊണ്ട് നായകന്മാരുടെ കാര്യത്തിൽ ഇവർക്ക് അത് പറ്റുന്നില്ല? ഉത്തരം ലളിതമാണ്. ഇവിടെ നായകനടന്മാരുടെ പേരിലാണ് ബിസിനസ് നടക്കുന്നത്. അപ്പോൾ ഒരു പ്രീമിയം അവർക്ക് കൊടുത്തേ പറ്റൂ. സിനിമ ഫ്ലോപ്പ് ആയാലും ഉത്തരവാദിത്വം എൽക്കേണ്ട ഒരേ ഒരു അഭിനേതാവ് നായകനടൻ ആണ്. അതുകൊണ്ട് വെറുതെ അങ്ങു അവരുടെ പ്രതിഫലം കുറയ്ക്കാൻ പറ്റില്ല. Tier 2/3 നടന്മാർ അല്ലെങ്കിൽ പുതുമുഖ നടന്മാരെ വച്ച് content driven ആയ low budget സിനിമകൾ എടുക്കുക എന്നതാണ് മറ്റൊരു വഴി. ഇവിടെ കഴിവുള്ള എഴുത്തുകാർക്കും passionate ആയ filmmakers നും ഒരു ക്ഷാമവും ഇല്ല. താരങ്ങളുടെ പ്രതിഫലത്തെപ്പറ്റി പരാതി ഉള്ളവർ ഇങ്ങനെ എന്തെങ്കിലും ചെയ്യുന്നത് ആവും നല്ലത് എന്ന് തോന്നുന്നു.

Comments
Post a Comment