2000 ന് ശേഷമുള്ള ചരിത്രം പരിശോധിച്ചാൽ കേരളം ഒരു കമ്യൂണിസ്റ്റ് സ്റ്റേറ്റ് ആയി മെല്ലെ മാറുകയാണ് എന്ന് തോന്നാറുണ്ട്. ഈ 25 വർഷത്തിൽ ഒറ്റത്തവണ(2001) മാത്രമാണ് വ്യക്തമായ ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിൽ വന്നത്. 2011(72 - 68) ൽ കഷ്ടിച്ചു കടന്നുകൂടി എന്നേ പറയാൻ പറ്റൂ.
ദേശീയരാഷ്ട്രീയത്തിൽ ബിജെപിയെ പ്രതിരോധിക്കാൻ INC ക്ക് മാത്രമേ പറ്റൂ. അവിടെ ഇടതുപക്ഷം അപ്രസക്തമാണ്. അതുകൊണ്ടാണ് ലോക്സഭാ ഇലക്ഷനിൽ മാത്രം യുഡിഎഫ് ന് മേൽക്കൈ ലഭിക്കുന്നത്. അതുകൊണ്ട് അവിടെ 20/20 നേടിയാലും അടുത്ത അസംബ്ലി ഇലക്ഷനിൽ ഇവർ ജയിക്കും എന്ന് ഒരു ഉറപ്പും ഇല്ല.
LSG ഇലക്ഷന്റെ കാര്യമെടുത്താൽ - corporation, municipality, district, block, gram pachayath - എല്ലാ തലത്തിലും കഴിഞ്ഞ 10 വർഷമായി എൽഡിഎഫ് തന്നെയാണ് മുന്നിൽ.
അതുകൊണ്ട് ഈ വർഷം അവസാനം വരുന്ന തിരഞ്ഞെടുപ്പിലും അടുത്ത വർഷത്തെ അസംബ്ലി ഇലക്ഷണിലും എൽഫ്ഡിഎഫ് ന് തന്നെയാണ് മേൽക്കൈ ഉള്ളത്. ബ്രാഞ്ച് ലെവലിൽ യുഡിഎഫ് ദുർബലമായതും നേതാക്കന്മാർ തമ്മിലുള്ള പിടിവലിയും ഗ്രൂപ്പിസവും ലീഗ് നേതൃസ്ഥാനത്തേക്ക് വന്നതും പലരുടെയും യുഡിഎഫ് നോടുള്ള താല്പര്യം കുറച്ചിട്ടുണ്ട് എന്നുള്ളത് വസ്തുതയാണ്.

Comments
Post a Comment