ഒരാളെ അല്ലെങ്കിൽ ഒരു കൂട്ടം ആളുകളെ കൊല്ലണം എന്ന ഉദ്ദേശ്യം മനസ്സിൽ കൊണ്ടുനടക്കുന്നവർ ഉണ്ട്. പക്ഷെ എങ്ങനെ കൊല്ലണം, തെളിവ് നശിപ്പിക്കണം, പിടിക്കപ്പെടാതെ രക്ഷപ്പെടണം എന്നൊരു വ്യക്തമായ ധാരണ ഇവർക്ക് ഉണ്ടാവില്ല. ഇവിടെയാണ് സിനിമയുടെ റോൾ വരുന്നത്. മഹാഭൂരിപക്ഷം ആളുകളും കൊല്ലാനും രക്ഷപ്പെടാനും ഉപയോഗിക്കുന്ന method അവർ അറിഞ്ഞോ അറിയാതെയോ ഏതെങ്കിലും സിനിമയിൽ നിന്ന് inspire ചെയ്തത് ആയിരിക്കും.
ചുരുക്കിപ്പറഞ്ഞാൽ കല്ലുരച്ചു തീ കത്തിക്കാൻ പാട് പെടുന്ന ഒരു കാട്ടുമനുഷ്യനെ ലൈറ്റർ ഉപയോഗിക്കാൻ പഠിപ്പിക്കുന്ന പണി ആണ് വയലൻസ് ഉള്ള സിനിമ ചെയ്യുന്നത്. ലൈറ്റർ ഇല്ലെങ്കിലും അവൻ തീ ഉണ്ടാക്കും. പക്ഷെ അത് ഒരെണ്ണം കിട്ടിയാൽ അവന് ഏത് മഴക്കാലത്തും അനായാസമായി അടുപ്പ് കത്തിക്കാൻ പറ്റും.

Comments
Post a Comment