The “Dead Horse Theory”
സംഭവം സിംപിൾ ആണ്. ഒരാൾ തൻ്റെ കുതിരയ്ക്കു വേണ്ടി പുതിയ ജീനി വാങ്ങുന്നു, ഷെഡ് പണിയുന്നു, തീറ്റയ്ക്ക് മുതിര ഓർഡർ ചെയ്യുന്നു, കുടിക്കാൻ വെള്ളം എടുക്കുന്നു. പക്ഷെ കുതിര പണ്ടേ ചത്തുപോയ കാര്യം അയാൾ മനസ്സിലാക്കുന്നില്ല. മലയാളത്തിൽ ചത്ത കിളിക്ക് എന്തിനാ കൂട് എന്ന് ചോദിക്കുന്നതുപോലെ ബോധം ഇല്ലാതെ ഒരാൾ ചത്ത കുതിരയ്ക്ക് വേണ്ടി പണവും സമയവും പാഴാക്കിക്കളയുന്നു.
ചിലപ്പോഴൊക്കെ നമ്മളും ഇതുപോലെയാണ്. Workout ആവില്ലാത്ത ഒരു പ്രണയത്തിന് വേണ്ടി സമയവും അവസരങ്ങളും കളയും. പൊളിഞ്ഞു വീഴാറായ വീടിന്റെ മേൽ പൈസ ഇറക്കും. നശിച്ചുകഴിഞ്ഞ ബിസിനസ്സിൽ വീണ്ടും നിക്ഷേപം നടത്തും. ജോലി സാധ്യത ഇല്ലാത്ത കോഴ്സ് പഠിക്കാൻ പോവും. Engine complaint ഉള്ള വണ്ടിയുടെ ഡ്രൈവറിനെ മറ്റും. രക്ഷപ്പെടില്ല എന്ന് ഉറപ്പുള്ള ബന്ധുവിനെ കുടുംബം വിറ്റും വെന്റിലേറ്ററിൽ കിടത്തും. ഇതെല്ലാം നമ്മൾ അറിഞ്ഞുകൊണ്ടാണ് ചെയ്യുന്നത് എന്നതാണ് ഏറ്റവും സങ്കടകരമായ കാര്യം.
ഒരു പ്ലാൻ പ്രായോഗികമല്ല എന്ന് മനസ്സിലായാൽ ആദ്യം ചെയ്യേണ്ടത് അത് ഉപേക്ഷിക്കുക എന്നതാണ്. അല്ലാതെ വീണ്ടും ചത്ത കുതിരയ്ക്ക് ലാടം തപ്പി പോവരുത്. വീണ്ടും അതിൽ workout ചെയ്തിട്ടോ ആളുകളെ പഴിച്ചിട്ടൊ കാര്യമില്ല. It is what it is എന്ന് മനസ്സുകൊണ്ട് അംഗീകരിക്കുക, move on ചെയ്യുക. അതാണ് നമുക്കും നമ്മുടെ ഭാവിക്കും നല്ലത്.

Comments
Post a Comment