Skip to main content


 Cyrus Nowrasteh സംവിധാനം ചെയ്ത 2009 ല്‍ ഇറങ്ങിയ പേർഷ്യൻ സിനിമയാണ് The Stoning of Soraya M.  "La Femme Lapidée" എന്ന വിവാദമായ ഫ്രഞ്ച് പുസ്തകത്തെ ആസ്പദമാക്കിയാണ് "ഈ സിനിമ എടുത്തിട്ടുള്ളത്.


1986 ല്‍  ഇറാനിലെ Kuhpayeh എന്ന ഗ്രാമത്തില്‍ നാലു മക്കളുടെ മാതാവും മുപ്പത്തഞ്ചുകാരിയും ആയ Soraya Manutchehri എന്നൊരു യുവതി ജീവിച്ചിരുന്നു. ഒരിക്കൽ ഇവരുടെ ഭര്‍ത്താവായ Ghorban Ali ക്ക് പതിനാല് വയസ്സുള്ള ഒരു പെണ്‍കുട്ടിയെ കല്യാണം കഴിക്കാന്‍ മോഹം തോന്നി. പക്ഷെ ഈ ആവശ്യം അംഗീകരിക്കാനും വിവാഹമോചനത്തിന് സമ്മതിക്കാനും Soraya തയ്യാറായില്ല. ഇതിൽ പ്രകോപിതനായ അലി മറ്റു മൂന്നു പേരുടെ സഹായത്തോടെ Soraya യുടെ മേൽ ഒരു വ്യാജ വ്യഭിചാരക്കുറ്റം ആരോപിച്ചു. ഒടുവിൽ അവിടുത്തെ പ്രാദേശിക നിയമ സംവിധാനം അവൾ കുറ്റക്കാരിയാണ് എന്നു കണ്ടെത്തി. അന്നാട്ടിലെ ആചാരം അനുസരിച്ച് അവളെ വ്യഭിചാരക്കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിച്ചു - അതും കല്ലെറിഞ്ഞു കൊല്ലുക എന്ന ശിക്ഷ! 


ഒടുവിൽ വിധി നടപ്പാക്കേണ്ട ദിവസം വന്നെത്തി. അധികാരികൾ Soraya യെ ഒരു കുഴിയില്‍ ഇറക്കി നിര്‍ത്തി കൈകാലുകള്‍ ബന്ധിച്ച ശേഷം അര വരെ മണ്ണിട്ട്‌ മൂടി. ആദ്യത്തെ കല്ലെറിയാനായി അവളുടെ പിതാവിനെ തന്നെയാണ് കൊണ്ടുവന്നത്. പക്ഷെ എന്തുകൊണ്ടോ ആ കല്ല്‌ ലക്ഷ്യത്തില്‍ എത്തിയില്ല. പിന്നീട് അവളുടെ രണ്ടു ആണ്മക്കളെ കൊണ്ടും ആൾക്കൂട്ടം നിർബന്ധിച്ചു കല്ലെറിയിപ്പിച്ചു. തുടർന്ന് അവളുടെ ഭർത്താവും അവിടെ തടിച്ചുകൂടിയ മറ്റു ജനങ്ങളും കല്ലെറിയാൻ ആരംഭിച്ചു. 


 ഇടയ്ക്ക് Soraya യുടെ ബോധം നഷ്ടമായപ്പോൾ ഭര്‍ത്താവ് അവള്‍ക്ക് ജീവനുണ്ട് എന്നു ഉറപ്പുവരുത്തി. ശേഷവും ആള്‍ക്കൂട്ടം കല്ലെറിയല്‍ തുടര്‍ന്നു. ഒടുവില്‍ വിവരിക്കാനാവാത്ത വിധത്തിൽ വേദന സഹിച്ച ശേഷം Soraya മരണത്തിനു കീഴടങ്ങി.


വർഷങ്ങൾക്കുശേഷം Freidoune Sahebjam എന്ന ഫ്രഞ്ച് journalist ആ ഗ്രാമത്തിലൂടെ കടന്നുപോവുമ്പോള്‍ മരണപ്പെട്ട Soraya യുടെ ബന്ധു ആയിരുന്ന Zahra എന്ന സ്ത്രീ ഈ സംഭവം അദ്ദേഹത്തോട് പങ്കുവച്ചു. പിന്നീട് അദ്ദേഹം അതൊരു പുസ്തകമാക്കി പ്രസിദ്ധീകരിച്ചു. അങ്ങനെയാണ് ഈ സിനിമ ഉണ്ടായത്.


ഈ സംഭവം സിനിമയിലൂടെ ലോകം മുഴുവൻ അറിഞ്ഞത്  ഇറാൻ ഭരണകൂടത്തിനു വലിയ തിരിച്ചടി ആവുകയും പ്രസ്തുത പുസ്തകവും സിനിമയും നിരോധിക്കപ്പെടുകയും ചെയ്തു. സമാനമായ പുസ്തകങ്ങള്‍ എഴുതിയവര്‍ മുഴുവൻ ജയിലില്‍ അടയ്ക്കപ്പെട്ടു. പാശ്ചാത്യ രാജ്യക്കാര്‍ തങ്ങളെ അപമാനിക്കാന്‍ വേണ്ടി കെട്ടിച്ചമച്ച കഥ ആണ് ഇത് എന്നാണ് ഇറാന്‍ ഭരണകൂടം പറയുന്നത്. എന്തായാലും പിന്നീട സ്ത്രീകള്‍ നേരിടുന്ന മതപരമായ അതിക്രമങ്ങളെ പറ്റി ലോകത്ത് ഒരു വലിയ ചര്‍ച്ച സൃഷ്ടിക്കാനും ഇത്തരം നീചമായ ആചാരങ്ങള്‍ക്ക് എതിരെ വ്യാപകമായ പ്രതിഷേധങ്ങൾ ഉണ്ടാവാനും ഈ സിനിമ വഴിയൊരുക്കി.


NB: സിനിമ യൂടുബില്‍ ലഭ്യമാണ്. ലോലഹൃദയം ഉള്ളവര്‍ ഇത് കാണുന്നത് ഒഴിവാക്കുക.




Comments

Popular posts from this blog

എഐ ആധിപത്യമുള്ള ലോകത്തിന്റെ ഭാവി

  പക്ഷെ ഈ കോർപറേറ്റുകൾ മണ്ടന്മാർ അല്ല. AI ലോകം മുഴുവൻ എത്തുമ്പോഴേക്കും വൻതോതിൽ ഉൽപ്പാദനം കൂടും, വിലയിടിവ് സർവകാല റെക്കോർഡിൽ എത്തും, തൊഴിലില്ലായ്മ കുതിച്ചുയരും, അതേസമയം ആളുകളുടെ നെറ്റ് പർച്ചേസിംഗ് പവർ വളരെ കുറയും, അപ്പൊ ജനങ്ങൾ പ്രതിഷേധിക്കാൻ തുടങ്ങും. ഇവിടെ രണ്ട് വലിയ പ്രശ്നങ്ങൾ ഉണ്ട് - ആളുകളുടെ വാങ്ങൽ ശേഷി കുറഞ്ഞത് കോർപറേറ്റുകൾക്ക് ബാലൻസ് ചെയ്യേണ്ടിവരും, അതേപോലെ തൊഴിൽ നഷ്ടപ്പെട്ട ആളുകൾ വലിയതോതിൽ പ്രതിഷേധിക്കാൻ തുടങ്ങും, അങ്ങനെ വരുമ്പോൾ സർക്കാരുകൾക്ക് വരുമാനം നഷ്ടപ്പെട്ടവർക്ക് പെൻഷൻ നൽകാനായി AI ഭീമന്മാരുടെ മേൽ വലിയ നികുതി ഏർപ്പെടുത്തേടി വരും. ഏതുവിധേനയും ഭീമമായ ഈ നികുതി വരുന്നത് തടയാൻ ഇവർ ശ്രമിക്കും. അതിനായി മൂന്ന് പ്രധാന കാര്യങ്ങൾ ഇവർ ചെയ്യും. മാർക്കറ്റിൽ കൃത്രിമമായി ഇവർ ഡിമാൻഡ് വർധിപ്പിക്കും, അതേപോലെ ചാരിറ്റി, free entertainment എന്നിവയ്ക്ക് വേണ്ടി ഇവർ നല്ല കാശ് മുടക്കും. കോർപറേറ്റുകൾ തമ്മിൽ വലിയ ഒത്തുകളികൾ നടക്കും. ബോട്ടുകൾ ഡിജിറ്റൽ സേവനങ്ങൾ പണം കൊടുത്തുവാങ്ങി consumption കൃത്രിമമായി വർധിപ്പിക്കും. ചിലപ്പോൾ ചുളുവിലയ്ക്ക് കമ്പനികൾ fmcg products വാങ്ങി നശിപ്പിക്കുകയോ പൂഴ്ത്തിവയ്ക...

Time Dilation Malayalam

 ലോകത്തിലെ ഏറ്റവും വലിയ നിഗൂഢതകളിൽ ഒന്ന്, universe ൽ മുഴുവൻ rate of time(∆t) ഒരേപോലെയല്ല എന്നതാണ്. അതായത് ഭൂമിയിൽ 1 മണിക്കൂർ പിന്നിടുമ്പോൾ മറ്റു ചില ഇടങ്ങളിൽ അര മണിക്കൂറോ രണ്ട് മണിക്കൂറോ ഒക്കെ ആവും പിന്നിട്ടിരിക്കുക. നമ്മൾ ഒരു atomic clock അവിടെ കൊണ്ടുപോയി measure ചെയ്താൽ പോലും ഈ വ്യത്യാസം കാണിക്കും.  പ്രധാനമായും 2 കാരണങ്ങൾ കൊണ്ട് ഇങ്ങനെ time slow down or speed up ആവാം.  1. Gravity difference with earth 2. Veclocity of an object Gravity difference ന്റെ ഉദാഹരണം നമ്മൾ Interstellar ൽ കണ്ടതാണ്. Actually അതിനേക്കാൾ exciting ആണ് velocity കാരണം ഉണ്ടാവുന്ന time dilation. ഒരു സിംപിൾ ഉദാഹരണം ഉപയോഗിച്ച് പറയാം.  നമ്മൾ ഒരു കാറിൽ 90 kmph സ്പീഡിൽ പോവുന്നു. അടുത്ത ലെയ്നിലൂടെ മറ്റൊരു കാർ 100kmph സ്പീഡിൽ പോവുന്നു. അപ്പൊ മറ്റേ കാറിന്റെ speed ൽ നിന്ന് നമ്മുടെ സ്പീഡ് കുറച്ചാൽ 10kmph കിട്ടും. അതായത് realtive veloclity = 10kmph എന്ന് കിട്ടും.. ഇനി മറ്റേ കാറിന് പകരം light ആണ് അതിലെ പോവുന്നത് എന്ന് വയ്ക്കുക. അതിന്റെ speed 300k kmps ആണ്. നമ്മൾ 299k kmps ൽ ആണ് പോവുന്നത് എന്നും വയ്ക്കുക. നമ്മുട...

യൂണിവേഴ്‌സ് ഒരു സിമുലേഷൻ ആണോ?

  ഈ ലോകത്തിൽ Vision, Sound, Smell, Taste, Touch - ഒന്നും സത്യത്തിൽ objective തലത്തിൽ exist ചെയ്യുന്നില്ല - നമ്മുടെ Sense Organs and Brain സൃഷ്ടിക്കുന്ന ഒരു illusion മാത്രമാണ് ഇതെല്ലാം.  ഉദാ. നമ്മുടെ കണ്ണിൽ എത്തുന്ന photons ന്റെ wavelength ന് അനുസരിച്ച് പല colours brain simulate ചെയ്യുന്നതാണ് അതേപോലെ Retina -->> Light --> Image Ears --> Vibrations --> Sound Nose --> Chemicals --> Fragrance Tongue --> Chemicals --> Taste Skin --> Pressure + Temperature -->> Sensation അതായത് conscious ആയ ഒരു observer ന്റെ അഭാവത്തിൽ നമ്മൾ ഈ ലോകത്തിൽ കാണുന്നതും കേൾക്കുന്നതും അനുഭവിക്കുന്നതുമായ പല കാര്യങ്ങളും exist ചെയ്യില്ല  തണുപ്പ് & ഇരുട്ട് - ഇങ്ങനെ 2 സംഭവങ്ങൾ exist ചെയ്യുന്നില്ല.  Cold = Less thermal energy Darkness = Absence of photons ഈ universe തന്നെ ഒരു conscious observer ന്റെ absense ൽ exist ചെയ്യുന്നുണ്ടോ എന്നൊരു debate തന്നെ കാലങ്ങളായി ശാസ്ത്രലോകത്തിൽ നടക്കുന്നുണ്ട്.  Observe ചെയ്യാൻ ആരും ഇല്ലെങ്കിലും reality ഇതുപോലെ തന്നെ exist ചെയ്യ...