Marco കണ്ടു തിരികെ വന്നു രാത്രി ഫോൺ നോക്കി ഇരിക്കുമ്പോഴാണ് ഒരു ഫ്രണ്ട് ഇതുപോലെ അത്യാവശ്യം violence ഉള്ള പടം ആണ് എന്ന് പറഞ്ഞ് A Serbian Film(2010) suggest ചെയ്തത്. Violence ഉള്ള പടങ്ങൾ നമ്മൾ എത്ര കണ്ടിരിക്കുന്നു, ഇതൊക്കെ എന്ത് എന്ന ലാഘവത്തോടെ കാണാൻ തുടങ്ങിയതാണ്. പക്ഷെ പടം തുടങ്ങി വെറും 15 മിനിറ്റ് കഴിഞ്ഞതോടെ കയ്യും കാലും ഒക്കെ തണുക്കുന്ന പോലെ ഒരു ഫീൽ വന്നു. Violence എന്നുവച്ചാൽ ഇജ്ജാതി കൊടൂര violence. എന്തിനും ഒരു മര്യാദ ഒക്കെ വേണ്ടേ. ഇതിൽ എന്നെ ഏറ്റവും കൂടുതൽ തളർത്തിക്കളഞ്ഞത് വില്ലന്മാരെ ക്രൂരമായി കൊല്ലുന്നത് ഒന്നും അല്ല. Old boy നെ അനുസ്മരിപ്പിക്കുന്ന തരത്തിൽ ഇമോഷണൽ സാധനം മിക്സ് ചെയ്തിട്ടുള്ള ചില violent സീനുകൾ ഉണ്ട്. 95% മനുഷ്യർക്കും അത് കണ്ടിരിക്കാൻ പറ്റില്ല. നമ്മൾ ഒന്നുകിൽ ആ ഭാഗം skip ചെയ്യും അല്ലെങ്കിൽ ആ സീൻ തീരുന്നത് വരെ കണ്ണടച്ച് ഇരിക്കും. അത്രയ്ക്ക് unwatchable ആയിരുന്നു പല സീനുകളും. ഒടുവിൽ ഒരു വിധത്തിൽ പടം കണ്ടു തീർത്തു. അതുകഴിഞ്ഞ് wiki നോക്കിയപ്പോഴാണ് ഇത് പല രാജ്യത്തും banned ആയ സിനിമ ആണ് എന്ന് മനസ്സിലായത്. ആദ്യമായിട്ടാണ് ഞാൻ ഒരു പടം കണ്ടിട്ട് അത് ആരും കാണരുത് എന്ന...